“ഇഡി കണ്ടുകെട്ടിയ പണമെല്ലാം നിക്ഷേപകർക്ക് തിരികെ നൽകും”; കരുവന്നൂരും സ്വർണകടത്തും പരാമർശിച്ച് മോദി



നമോ ആപ്പ് വഴി സംസ്ഥാനത്തെ ബിജെപി ഭാരവാഹികളോട് സംസാരിക്കുന്നതിനിടെ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ചും, സ്വർണ്ണക്കടത്തിനെക്കുറിച്ചും മോദി സംസാരിച്ചു. കരുവന്നൂർ തട്ടിപ്പിൽ ഉന്നത കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് പങ്കുണ്ടെന്നാരോപിച്ച പ്രധാനമന്ത്രി, പാവങ്ങളുടെ പണമാണ് കൊള്ളയടിക്കപ്പെട്ടതെന്ന് പറഞ്ഞു.

സ്വർണകടത്തിനെക്കുറിച്ചും പ്രധാനമന്ത്രി പ്രസ്താവന നടത്തി. സ്വർണ്ണക്കടത്തിൽ ഒരു പ്രത്യേക ഓഫീസിനും ബന്ധമുണ്ടെന്ന പറഞ്ഞ പ്രധാനമന്ത്രി ജനങ്ങളെ വഞ്ചിച്ച ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. കരുവന്നൂരിൽ ഇ.ഡി കണ്ടുകെട്ടിയ പണമൊക്കെയും നിക്ഷേപകർക്ക് തിരികെ നൽകുമെന്നും അദേഹം പറഞ്ഞു.

ഇന്ത്യ സഖ്യത്തിനെതിരെ രൂക്ഷമായി വിമർശനം നടത്താനും പ്രധാനമന്ത്രി മറന്നില്ല. ഇന്ത്യ സഖ്യത്തിന്റെ അടിത്തറ തന്നെ പരസ്പരം അഴിമതി മറയ്ക്കുക എന്നതാണ്, ഇന്ത്യ സഖ്യം കേരളത്തിലെ ജനങ്ങളെ കൊള്ളയടിച്ചു, കുടുംബാധിപത്യവും അഴിമതിയും കൊണ്ട് യുവാക്കൾക്ക് നഷ്ടം സംഭവിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

Post a Comment

0 Comments