എല്‍.കെ അദ്വാനിക്ക് രാജ്യത്തിന്റെ ആദരം; വസതിയിലെത്തി ഭാരതരത്ന നേരിട്ട് സമ്മാനിച്ച് രാഷ്ട്രപതി

ഡല്‍ഹി: മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനിക്ക് ഭാരതരത്ന സമ്മാനിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു എല്‍ കെ അദ്വാനിയുടെ വസതിയിലെത്തിയാണ് പരമോന്നത സിവിലിയന്‍ പുരസ്‌ക്കാരം സമ്മാനിച്ചത്. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പി വി നരസിംഹ റാവു. എംഎസ് സ്വാമിനാഥന്‍, ചൗധരി ചരണ്‍ സിംഗ്, കര്‍പ്പൂരി താക്കൂര്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ ഇന്നലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ഭാരത രത്‌ന ഏറ്റുവാങ്ങിയിരുന്നു.

അനാരോഗ്യം കാരണം ശനിയാഴ്ച രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്വാനിക്ക് പങ്കെടുക്കാനായില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്വാനിക്ക് ഭാരതരത്ന സമ്മാനിക്കുമെന്ന രാഷ്ട്രപതിയുടെ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ വികസനത്തിനായി അദ്വാനി നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണെന്നും ഭാരതം കണ്ടതില്‍ വച്ച് ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

‘ഭാരത് രത്‌ന’ ഞാന്‍ സ്വീകരിക്കുന്നത് അങ്ങേയറ്റം വിനയത്തോടും നന്ദിയോടും കൂടിയാണ്. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് മാത്രമല്ല, എന്റെ ജീവിതത്തിലുടനീളം എന്റെ കഴിവിന്റെ പരമാവധി സേവിക്കാന്‍ ഞാന്‍ ശ്രമിച്ച ആദര്‍ശങ്ങള്‍ക്കും തത്വങ്ങള്‍ക്കും ഉള്ള ബഹുമതിയാണ് ഇത് ‘ എന്നാണ് എല്‍ കെ അദ്വാനി കുറിച്ചത് .

Post a Comment

0 Comments