കണ്ണൂർ ജില്ലാ വിമൻസ് സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് മെയ് 1ന്

കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ വിമൻസ് സെലകഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2024 മെയ് 1ന് ബുധനാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവൺമെന്റ് വിമൻസ് കോളേജിൽ വെച്ചു നടക്കും.

കണ്ണൂർ ജില്ലാ നിവാസികളായ വനിതകൾക്ക് (പെൺകുട്ടികൾക്കും മുതിർന്നവർക്കും ) പങ്കെടുക്കാം. ആദ്യ 4 സ്ഥാനം നേടുന്നവർ സംസ്ഥാന വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും. വിശദവിവരങ്ങൾക്ക് ഫോൺ : 9846879986, 9447804811, 9388775570

Post a Comment

0 Comments