‘മോദിയുടെ ‘നുണകളുടെ ഫാക്ടറി’ എക്കാലവും പ്രവര്‍ത്തിക്കില്ല’; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഗുവാഹത്തി: കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്ലീം ലീഗിന്റേത് പോലെയാണെന്ന ബിജെപിയുടെ അവകാശവാദങ്ങള്‍ തള്ളി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മോദിയുടെ ‘നുണകളുടെ ഫാക്ടറി’ എക്കാലവും പ്രവര്‍ത്തിക്കില്ലെന്നും ഖാര്‍ഗെ. അസമിലെ ബാര്‍പേട്ട ജില്ലയിലെ കായാകുച്ചിയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഖാര്‍ഗെ ബിജെപിയുടെ വാദങ്ങളെ വിമര്‍ശിച്ചത്.

തൊഴിലില്ലായ്മയാണ് രാജ്യത്ത് വലിയ പ്രശ്‌നമെന്നും രാജ്യത്തെ 65 ശതമാനം അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കും ജോലിയില്ലെന്നും ഖാര്‍ഗെ പറഞ്ഞു. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് സമ്പന്നര്‍ക്ക് കൈമാറുകയാണ് ബിജെപി ചെയ്യുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു.

രാഹുല്‍ ഗാന്ധി ‘ഭാരത് ജോഡോ യാത്ര’ രാജ്യത്തുടനീളം നയിച്ചപ്പോള്‍, മോദി നയിക്കുന്നത് ‘ഭാരത് ടോഡോ’ യാണ് (രാജ്യത്തെ വിഭജിക്കാനുള്ള യാത്ര). കോണ്‍ഗ്രസിനെ ഭയന്നാണ് പ്രധാനമന്ത്രി വില കുറഞ്ഞ ആരോപണങ്ങള്‍ അഴിച്ചു വിടുന്നത്. എന്നാല്‍ പത്ത് വര്‍ഷം വില പോയ ആരോപണങ്ങള്‍ ഇനി അങ്ങോട്ട് വില പോവില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

Post a Comment

0 Comments