തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയെ ചുംബിക്കാൻ ശ്രമം; ദൃശ്യങ്ങൾ പുറത്ത്

 


തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയെ ചുംബിക്കാൻ ശ്രമം. വിദേശ വനിതയെ പാലക്കാട് സ്വദേശി ചുംബിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌. പൂര വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ ഇംഗ്ലണ്ടിൽ നിന്നുള്ള വ്ലോഗർക്ക് നേരെയായിരുന്നു അതിക്രമം.  

 തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ പിന്നീട് വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.  ഭാര്യയും ഭർത്താവും ഒന്നിച്ച് യാത്രകൾ ചെയ്ത് വ്ലോഗ് ചെയ്യുന്നതാണ് ഇവരുടെ രീതി. ഉത്തരാഖണ്ഡിൽ വിദേശ ദമ്പതികൾ ആക്രമിക്കപ്പെട്ടപ്പോൾ കേരളം സുരക്ഷിതമാണ് എന്ന തരത്തിൽ വിഡിയോ ചെയ്ത വ്ലോഗർമാർക്കാണ് ഇപ്പോൾ ദുരനുഭവം ഉണ്ടായിരിക്കുന്നത്.

Post a Comment

0 Comments