അയ്യൻകുന്നിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവ്യത്തി തുടങ്ങി

 



ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തി തുടങ്ങി. വാണിയപ്പാറയിൽ നടന്ന ചടങ്ങിൽ ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സീമ സനോജ് , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഐസക് തോമസ് മുണ്ടപ്ലാക്കൽ , പഞ്ചായത്ത് അംഗങ്ങളായ സെലീന ബിനോയ്, എൽസമ്മ ചേന്നങ്കുളം, എ വൺ ജോസ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി.വി. രാജേഷ്, ടി.എ. ജെയ്‌സൺ, ജെ എച്ച് ഐ അരുൺ, ജെ പി എച്ച് എൻ പി.ഡി. മോളി, അനിഷ എന്നിവർ സംസാരിച്ചു. വ്യാപാരി പ്രതിനിധികൾ, ഹരിത കർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി തുടർന്ന് മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

Post a Comment

0 Comments