ഇരിട്ടി : പതിനാലാമത് ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിൽ തണുപ്പ് എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള ജൂറി പുരസ്കാരവും മറ്റ് ഏഴോളം മേളകളിൽ വിവിധ പുരസ്കാരങ്ങളും നേടിയ ഇരിട്ടി സ്വദേശി രാഗേഷ് നാരായണനെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും നാട് ആദരിക്കുന്നു. 19 ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കീഴൂർ മഹാദേവക്ഷേത്രം ഗ്രൗണ്ടിൽ നടക്കുന്ന സ്നേഹാദരവ് പരിപാടി ഡോ. വി. ശിവദാസൻ എം പി ഉദ്‌ഘാടനം ചെയ്യും. ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത ചലച്ചിത്ര നിരൂപകൻ, വി.കെ. ജോസഫ് വിശിഷ്ടാതിഥിയാകും. കൗൺസിലർമാരായ പി.പി. ജയലക്ഷ്മി, പി. രഘു, ടി.കെ. ഫസീല, മഹാദേവ ക്ഷേത്രം പ്രസിഡന്റ് കെ. ഭുവനദാസൻ വാഴുന്നവർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് നാട്ടറിവ് നാടൻ കലാവേദി കണ്ണൂർ അവതരിപ്പിക്കുന്ന വായ്ത്താരി നാടൻപാട്ടരങ് നടക്കും.

0 Comments