കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ചു

 


ഇരിട്ടി: മെയ് 17 കുടുംബശ്രീ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഹോസ്പിറ്റൽ പരിസരം ശുചീകരിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുമേഷ്, സി ഡി എസ് ചെയർപേഴ്സൻ കെ.നിധിന  തുടങ്ങിയവർ സംസാരിച്ചു. സി ഡി എസ്  മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments