കേളകം: എം. ജി. എം. ശാലേം സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. കവിയും എഴുത്തുകാരനുമായ അനിൽ പുനർജനി ക്ലബുകളുടെ ഉത്ഘാടനം നിർവഹിച്ചു. സ്ക്കൂൾ മാനേജർ റവ. ഫാ. സാജു വർഗ്ഗീസ് അധ്യക്ഷനായ ചടങ്ങിൽ വിവിധ ക്ലബുകളുടെ ലക്ഷ്യം പ്രിൻസിപ്പൽ വിവരിച്ചു. സ്കൂൾ ഹെഡ് ഗേൾ റിയ ടെസ് റെസ്റ്റി സ്വാഗത പ്രസംഗവും സ്കൂൾ സ്കൂൾ ഹെഡ് ബോയ് ജോസിൻ ജോസഫ് നന്ദിയും പറഞ്ഞു.
തൻ്റ കവിതകൾ ചൊല്ലി കുട്ടികളെ പ്രചോദിതരാക്കുകയും സമൂഹത്തിൽ അത്യാവശ്യം വേണ്ട മൂല്യങ്ങളെക്കുറിച്ചും ഓർമ്മപ്പെടുത്തി. തുടർന്ന് വിവിധ ക്ലബുകളുടെ കലാപരിപാടികളും അരങ്ങേറി.
0 Comments