കണ്ണൂർ:ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളിലേക്കുള്ള എഴുത്ത് പരീക്ഷ ജൂലൈ 29ന് നടക്കും. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളാണ് കണ്ണൂര്‍ ജില്ലയിലെ പരീക്ഷാ കേന്ദ്രം. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ.
പരീക്ഷാര്‍ത്ഥികള്‍ക്ക് careers.cdit.org യില്‍ നിന്ന് ജൂലൈ 26ന് രാവിലെ മുതല്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും. പരീക്ഷ എഴുതുന്നവര്‍ ഹാള്‍ ടിക്കറ്റ്, ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. രാവിലെ 10 മണിക്ക് ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണം. 10.30നോ അതിനു ശേഷമോ എത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല
0 Comments