വനമിത്ര പുരസ്‌ക്കാരം; അപേക്ഷ ക്ഷണിച്ചു

 



കണ്ണൂർ:ജൈവവൈവിധ്യം (കാര്‍ഷിക ജൈവവൈവിധ്യം അടക്കം) കാവ്, കണ്ടല്‍വനം, ഔഷധ സസ്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹവും, നിസ്വാര്‍ത്ഥവുമായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, കൃഷിക്കാര്‍ തുടങ്ങിയവരില്‍ നിന്നും കേരള വനം വന്യ ജീവി വകുപ്പ് വനമിത്ര 2024-25 പുരസ്‌ക്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വനമിത്ര 2024-25 പുരസ്‌ക്കാരത്തിന് അര്‍ഹരാവുന്നവര്‍ക്ക് ഓരോ ജില്ലയിലും 25,000 രൂപ അവാര്‍ഡും ഫലകവുമാണ് നല്‍കുന്നത്. കണ്ണൂര്‍ ജില്ലയില്‍പ്പെട്ട അപേക്ഷകര്‍ അവാര്‍ഡിനുള്ള അപേക്ഷ അര്‍ഹത സാധൂകരിക്കുന്ന കുറിപ്പും ഫോട്ടോകളും സഹിതം 2024 ആഗസ്റ്റ് 30 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി കണ്ണൂര്‍ കണ്ണോത്തും ചാലിലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

ഫോണ്‍ 0497 2705105

Post a Comment

0 Comments