കണ്ണൂർ:അഹമ്മാദാബാദിൽ നടന്ന മുപ്പത്തിയാറാമത് ദേശീയ ഗെയിംസിൽ വനിതാ അമ്പെയ്ത്ത് മത്സരത്തിലെ സ്വർണമെഡൽ ജേതാവായ ആർച്ച രാജന് തുടർ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പ്രോത്സാഹനമായി 6,70,276 രൂപ (ആറ് ലക്ഷത്തി എഴുപതിനായിരത്തി ഇരുന്നൂറ്റി എഴുപത്തിയാറ് രൂപ) പട്ടികവർഗ്ഗ വികസന വകുപ്പ് അനുവദിച്ചതായി കണ്ണൂർ ഐ ടി ഡി പി ഓഫീസർ അറിയിച്ചു. മത്സരങ്ങളിൽ കൂടുതൽ മികവ് പുലർത്താൻ സാധിക്കുന്ന ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്.
0 Comments