വയനാട് ഉരുൾപൊട്ടൽ: രാത്രി നിരീക്ഷണത്തിന് വനംവകുപ്പ് ജീവനക്കാരെ വിന്യസിപ്പിച്ചു


മേപ്പാടി: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ ആളുകൾ അനധികൃതമായി എത്തുന്നത് തടയാൻ  വനം വകുപ്പ് ജീവനക്കാരെ വിന്യസിപ്പിച്ചു. മുണ്ടക്കൈ-അട്ടമല -ചൂരൽമല ഭാഗങ്ങളിൽ രാത്രി നിരീക്ഷണം ശക്തിപ്പെടുത്താനാണ്  പോലീസിനൊപ്പം  വനം വകുപ്പ് ജീവനക്കാരെയും നിയോഗിച്ചത്. സൂചിപ്പാറ ഭാഗത്തും ആളുകൾ അനാവശ്യമായി പ്രവേശിക്കുന്നത് തടയാൻ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കളക്ട്രേറ്റിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഡ്യൂട്ടിയിലും ജീവനക്കാരുടെ സേവനം ഉറപ്പാക്കിയതായി സൗത്ത് വയനാട് ഡി. എഫ്. ഒ അജിത് കെ. രാമൻ അറിയിച്ചു.

Post a Comment

0 Comments