ഗുജറാത്തില്‍ പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയില്‍ വീണു; 9 പേര്‍ മരിച്ചു

 



ഗുജറാത്ത്: മധ്യ ഗുജറാത്തിനെയും സൗരാഷ്ട്രയെയും ബന്ധിപ്പിക്കുന്ന ഗംഭീറ പാലം ഇന്നു രാവിലെ തകര്‍ന്നുവീണു. വാഹനങ്ങള്‍ മഹിസാഗര്‍ നദിയില്‍ വീണ് 9 പേര്‍ മരിച്ചു. 9 പേരെ രക്ഷപ്പെടുത്തി. രാവിലെ ഏഴരയോടെയായിരുന്നു അപകടം.

പദ്ര താലൂക്കിലെ മുജ്പുറിനു സമീപമാണ് നാലുദശകം പഴക്കമുള്ള ഗംഭിറ പാലം. ഈ പാലം 'സൂയിസൈഡ് പോയിന്റ്' എന്ന പേരില്‍ പ്രസിദ്ധമാണ്. പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്ലേശ്വര്‍ എന്നി സ്ഥലങ്ങളുമായുള്ള ബന്ധം മുറിഞ്ഞു. ഗുജറാത്തിന്റെ ആനന്ദ് വഡോദര നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായിരുന്നു ഇത്.

Post a Comment

0 Comments