ന്യൂഡൽഹി: സഞ്ജയ് ഭണ്ഡാരി കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് വ്യവസായിയും കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ ) നിയമലംഘനങ്ങൾക്ക് ഭണ്ഡാരി അന്വേഷണം നേരിടുന്നതിനാൽ വിദേശ സ്വത്തുക്കളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്.
അന്വേഷണ ഉദ്യോഗസ്ഥരുടെ സമൻസ് ലഭിച്ചതിനെ തുടർന്നാണ് ഡൽഹിയിലെ ഇഡി ഓഫീസിൽ വെച്ച് വാദ്ര അന്വേഷണത്തിൽ ചേർന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതേ കേസിൽ ഏജൻസി മുമ്പ് പലതവണ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.56 കാരനായ വാദ്രയെ കഴിഞ്ഞ മാസം മൊഴി നൽകാൻ ഏജൻസി വിളിപ്പിച്ചിരുന്നു, എന്നാൽ വിദേശയാത്ര ചെയ്യേണ്ടി വന്നതിനാൽ സമൻസ് മാറ്റിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
0 Comments