വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും താത്പരരായ പഠിതാക്കള്‍ക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയില്‍ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറന്‍സ് കോര്‍ണറിലേക്ക് ആവശ്യമായ പുസ്തകങ്ങള്‍ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ലൈബ്രറി അധികൃതര്‍ക്ക് കൈമാറി. ലൈബ്രറി പ്രസിഡന്റ് എം. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം. മണികണ്ഠന്‍ ആമുഖ പ്രസംഗം നടത്തി.
0 Comments