കീം ഫലം റദ്ദാക്കി ഹൈക്കോടതി; അപ്പീൽ നൽകുമെന്ന് സർക്കാർ

 


കൊച്ചി: കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. മാർക്ക് ഏകീകരണം ചോദ്യം ചെയ്ത ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ഫലം റദ്ദാക്കിയത്. കീമിന്റെ പ്രോസ്പെക്ടസിൽ അടക്കം മാറ്റം വരുത്തിയത് ചോദ്യം ചെയ്താണ് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്.

കേരള സിലിബസ് വിദ്യാർഥികൾക്ക് അനുകൂലമായി മാർക്ക് ഏകീകരണം നടപ്പാക്കിയാണ് സർക്കാർ ഫലം പ്രഖ്യാപിച്ചത്. എന്നാൽ ഈ മാറ്റം പരീക്ഷയ്ക്കു ശേഷമാണ് നടപ്പാക്കിയതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, ഹൈക്കോടതി വിധിയിൽ അപ്പീൽ നൽകുമെന്ന് സർക്കാർ അറിയിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനാണ് സർക്കാർ അപ്പീൽ നൽകുക.

Post a Comment

0 Comments