കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥയ്ക്ക് വീട്ടിലെത്തിച്ചു നൽകി ഓട്ടോറിക്ഷ ഡ്രൈവർ മാതൃകയായി



കേളകം: കൊളക്കാടിലെ വീട്ടമ്മയുടെ നഷ്ടപ്പെട്ട മാല കണ്ടുകിട്ടിയ ഓട്ടോറിക്ഷ ഡ്രൈവർ കേളകം ഇല്ലിമുക്ക് സ്വദേശി രാജേഷ് വേലേരിയാണ് അത് ഉടമയെ തേടി കണ്ടെത്തി വീട്ടിലെത്തി നൽകി നാടിന് മാതൃകയായത്.

കൊളക്കാട് സ്വദേശിനി നെടുമട്ടുംകര ഷീബ യുടെ ഒന്നര പവൻ ഉള്ള സ്വർണ്ണമാലയാണ് കഴിഞ്ഞദിവസം പള്ളിയിൽ പോകുന്ന വഴി നഷ്ടമായത് . എന്നാൽ എവിടെയാണ് നഷ്ടമായത് എന്ന് അറിയാതെ ഷീബയും സുഹൃത്തുക്കളും , കുടുംബാംഗങ്ങളും ചേർന്ന് വീടും പരിസരവും എല്ലാം പരതി എങ്കിലും കണ്ടെത്താനായില്ല.അപ്പോഴാണ് വഴിയിൽ കിടന്ന് കിട്ടിയ മാലയുമായി രാജേഷ് വീട്ടിലേക്ക് എത്തുന്നത്.വീടിന് സമീപത്തെ റോഡിൽ കുറച്ച് സ്ത്രീകൾ എന്തോ പരതുന്നത് കണ്ടിട്ട് എന്താണ് നിങ്ങൾ അന്വേഷിക്കുന്നത് ചോദിക്കുകയും സ്വർണ്ണമാലയാണ് അന്വേഷിക്കുന്നതെന്ന് പറഞ്ഞപ്പോൾ അത് റോഡിൽ നിന്ന് എനിക്ക് കിട്ടിയെന്ന് പറയുകയും വീട്ടിലെത്തിച്ചു നൽകുകയും ആയിരുന്നു. 

ഒരിക്കലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഷീബ പറയുന്നു.ലക്ഷങ്ങളുടെ മുതൽ കിട്ടിയിട്ടും ഉടമസ്ഥനെ തേടി കണ്ടെത്തി നൽകിയ രാജേഷിന്റെ നല്ല മനസ്സിന് നന്ദി പറയുകയാണ് ഷീബയും കുടുംബവും

Post a Comment

0 Comments