പനമരം: പനമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മിഷൻ 2025 വികസന സെമിനാർ സംഘടിപ്പിച്ചു. മിഷൻ 2025 പനമരം പഞ്ചായത്തിൽ അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പനമരം മണ്ഡലം പ്രസിഡണ്ട് ബെന്നി അരിഞ്ചേർമല അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രിയും,കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായ പി കെ ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. അഞ്ചുകുന്ന് മണ്ഡലം പ്രസിഡണ്ട് ജോസ് നിലമ്പനാട്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിൽസൺ തൂപ്പുംക്കര, ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി ബിനു തോമസ് , എം ജി ബിജു, യു ഡി എഫ് കൺവീനർ വാസു അമ്മാനി, മിഷൻ 2025പഞ്ചായത്ത് കോഡിനേറ്റർ ബേബി തുരുത്തിയിൽ, പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനോ പാറക്കാലയിൽ ,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എം.കെ.അമ്മദ് അനിൽ പനമരം, സാബു നീർ വാരം, എം ജി പ്രകാശൻ, കെ എം ഹരിദാസൻ, ഇവി സജി, ഗിരീഷ് മലങ്കര , കർഷക കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ്റ് ജോൺസൺ ഇലവുങ്കൽ, പിഡി ഉമ്മച്ചൻ , മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബീന സജി, മാലതി രാധാകൃഷ്ണൻ, വൽസല വാസു, എം ഡി മേരി, പി കെ യൂസഫ്, അനിരുദ്ധൻ, അണിയേരി ആസീസ്, കോമ്പി മമ്മുട്ടി, സെബാസ്റ്റ്യൻ വെള്ള കുഴി, ഷീമ മാനുവൽ, അജയ്, ഗീത മോഹൻ, ലിസി പത്രോസ് തുടങ്ങിയവർ സംസാരിച്ചു.
0 Comments