പേരാവൂർ:കണ്ണൂർ ജില്ലയിലെ പേരാവൂർ മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കയ്യേറ്റം ചെയ്ത പാചക തൊഴിലാളി വസന്ത ചോടത്തിനെ കെ.പി.സി.സി പ്രസിഡന്റ് അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. സന്ദർശിച്ചു. അദ്ദേഹത്തോടൊപ്പം ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ , ബൂത്ത് പ്രസിഡണ്ട് ജോണി ചിറമ്മൽ ,എന്നിവർ ഉണ്ടായിരുന്നു . പാചകപ്പുരയിൽ അതിക്രമിച്ചു കയറിയ ഡി.വൈ.എഫ്.ഐ പ്രവർത്തക തനിക്ക് നേരെ നടത്തിയ കയ്യേറ്റവും അരി ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ തട്ടി നിലത്തിട്ടതും ആയിട്ടുള്ള സംഭവങ്ങൾ വസന്ത കെ.പി.സി.സി പ്രസിഡണ്ടിനോട് വിശദീകരിച്ചു.
എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ് ദിനത്തിൽ മണത്തണ ഹയർ സെക്കൻഡറി സ്കൂളിലെ പാചകപ്പുരയിൽ ഉൾപ്പെടെ നടന്ന അതിക്രമത്തിൽ കെ.പി.സി.സി പ്രസിഡണ്ട് ശക്തമായി പ്രതിഷേധിച്ചു. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
0 Comments