ഇൻഡോ -നേപ്പാൾ നാലാമത് ലങ്കാടി മത്സരത്തിൽ വിജയികളായ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളികൾക്ക് റെയിൽവേ സ്റ്റേഷനിൽ ഊഷ്മള സ്വീകരണം നൽകി

 


തലശ്ശേരി : ഇൻഡോ -നേപ്പാൾ നാലാമത് ലങ്കാടി മത്സരത്തിൽ വിജയികളായ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട കേരളത്തിൽ നിന്നുള്ള കുട്ടികൾക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഉജ്ജ്വല സ്വീകരണം നൽകി. പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ,തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂൾ ,മണത്തണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് കേരളത്തിൽ നിന്നും ഇന്ത്യക്ക് വേണ്ടി മത്സരിച്ചത്. ഗോര പൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം തലശ്ശേരിയിലെത്തിയ താരങ്ങളെ പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. മാത്യു തെക്കേ മുറിയിൽ,സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ, കായിക അധ്യാപകൻ ജയ്സൺ, പിടിഎ പ്രസിഡണ്ട് സിബി കുംബുക്കൽ , തൊണ്ടിയിൽ സെൻറ് സെൻറ് ജോൺസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു ജോസഫ്, തുടങ്ങിയവരും രക്ഷിതാക്കളും ചേർന്ന് സ്വീകരിച്ചു. വരും ദിവസങ്ങളിൽ സ്കൂളിലും,പൊതുവായും കുട്ടികൾക്ക് സ്വീകരണം ഒരുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

Post a Comment

0 Comments