കർഷകർക്ക് ഭീഷണിയാകുന്ന കുരങ്ങുകളെ പ്രതിരോധിക്കാനുള്ള അവകാശം കർഷകർക്ക് നൽകണം; കിഫ

 


കേളകം: ജനവാസ മേഖലയിൽ ഇറങ്ങി ജനങ്ങളുടെ ജീവന് പോലും ഭീഷണി ആവുകയും സ്വത്ത് നശിപ്പിക്കുകയും ചെയ്യുന്ന കുരങ്ങുകളെ ഉന്മൂലനം ചെയ്യാനുള്ള അധികാരം കാട്ടുപന്നിയെ പ്രതിരോധിക്കുന്ന സമാനമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കർഷകർക്കും നൽകണമെന്ന് കിഫ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 

കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) വാർഷിക പൊതുയോഗം മീറ്റിങ്ങിലാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്.

 കേരളത്തിൽ നാളികേര ഉത്പാദനം ഇത്രകണ്ട് കുറയാനുള്ള പ്രധാനകാരണം കുരങ്ങ് ശല്യമാണ്.കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും കുരങ്ങ് ശല്യം അതിരൂക്ഷമാണ്.ആയിരം തെങ്ങുള്ള കർഷകർക്ക് പോലും ഇപ്പോൾ അരച്ചുകൂട്ടാൻ തേങ്ങ വില കൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ്.ഇത്രകണ്ട് ഉത്പാദന കുറവുണ്ടാകാനുള്ള പ്രധാന കാരണം കുരങ്ങ് ശല്യം മാത്രമാണ്.കർഷകരെ രക്ഷിക്കാൻ പ്രതിജ്ഞാ ബദ്ധതയുള്ള സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

 ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി എം ജെ റോബിൻ സ്വാഗതം പറഞ്ഞു. വിവിധ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്മാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തെ പ്രതിരോധിക്കാനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു. കാട്ടുപന്നി ശല്യത്തിൽ കിഫയുടെ ഹൈക്കോടതി വഴിയുള്ള നീക്കത്തെ തുടർന്നാണ് പഞ്ചായത്തുകൾക്ക് കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി ലഭിച്ചതെന്ന് യോഗം വിലയിരുത്തി. കർഷകരുടെ മറ്റു വിഷയങ്ങളിലും, ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യത്തിനും പരിഹാരം കാണാൻ സാധ്യമായ എല്ലാ വഴികളും പ്രയോജനപ്പെടുത്തുമെന്ന് പുതിയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡണ്ടായി പ്രിൻസ് ദേവസ്യയേയും, സെക്രട്ടറിയായി എം ജെ റോബിൻ വീണ്ടും തിരഞ്ഞെടുത്തു. കൊട്ടിയൂരിൽ നിന്ന് വിൽസൺ വടക്കയിൽ, ആറളത്തുനിന്ന് ജിൽസ് ജോൺ, ഷാന്റോ മാത്യു,  കെ യു ഉലഹന്നാൻ, പേരാവൂരിൽ നിന്ന് സിജോ, ഉണ്ണി ജോസഫ്, ആലക്കോട് നിന്ന് ബെന്നി മുട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments