മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കം എറിഞ്ഞ സംഭവം; പ്രതിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറി

 



പാലക്കാട്: മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കം എറിഞ്ഞ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത അഷ്‌റഫിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കലാപശ്രമം, അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പടക്കം എറിഞ്ഞതെന്ന് എഫ്ഐആറിൽ പറയുന്നു.

മനുഷ്യ ജീവന് അപകടം വരുത്തുക എന്നതും പ്രതി ലക്ഷ്യം വെച്ചിരുന്നതായി എഫ്ഐആറില്‍ പറയുന്നു. സിപിഎം പ്രവർത്തകനും പി.കെ ശശിയുടെ അനുയായിയുമാണ് അറസ്റ്റിലായ അഷറഫ്. അതേസമയം, പടക്കമെറിഞ്ഞയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ സാമൂഹ്യവിരുദ്ധനാണ് പടക്കമറിഞ്ഞത്.പ്രതിക്ക് സിപിഎമ്മുമായി ബന്ധമില്ല. സോഷ്യൽ മീഡിയയിൽ പലരും പലതും എഴുതുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

Post a Comment

0 Comments