സ്റ്റെയിൻമോണ്ട് പബ്ലിക് സ്കൂളിൽ സ്ഥാനാരോഹണ ചടങ്ങ് നടത്തി

   



മാലൂർ: അറയങ്ങാട് സ്റ്റെയിൻമോണ്ട് പബ്ലിക് സ്കൂളിൽ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി. സ്കൂളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട  അംഗങ്ങളുടെ സ്ഥാനാരോഹണം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. അഡ്വ: സണ്ണി ജോസഫ് എം.എൽ.എ  ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ റവ: സിസ്റ്റർ മേരി പ്രിൻസി അധ്യക്ഷത വഹിച്ചു. മാനേജർ റവ: ഫാ: ബിനീഷ് ഇലഞ്ഞിക്കൽ, വൈസ് പ്രിൻസിപ്പൽമാരായ ജീന മരിയ സെബാസ്റ്റ്യൻ ,തെൽമ പനക്കൽ എന്നിവർ സംസാരിച്ചു. മൂല്യങ്ങൾ പാലിച്ച് ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾ സത്യപ്രതിജ്ഞ  ചെയ്തു.  വിദ്യാർത്ഥികൾ മാതൃകാപരമായ നേതൃത്വം നൽകുന്നതിൻ്റെയും  സത്യനിഷ്ടയും ശിഷ്ടബോധവും പാലിക്കുന്നതിനെക്കുറിച്ചും അഡ്വ.സണ്ണി ജോസഫ് എം.എൽ.എ കുട്ടികളെ  ഉദ്ബോധിപ്പിച്ചു. തുടർന്ന് കലാ കായിക മത്സരങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.  അധ്യാപകർ രക്ഷിതാക്കൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വിവിധ കലാ പരിപാടികളും അരങ്ങേറി.

Post a Comment

0 Comments