കേരളത്തിൽ എല്ലാ ജില്ലകളിലും ഓരോ ക്യാമ്പസുകളിൽ വിഭജനഭീതി ദിനം ആചരിക്കുമെന്ന് എബിവിപി




കാസർഗോഡ് :കേരളത്തിൽ വിഭജനഭീതി ദിനം ആചരിക്കുമെന്ന് എബിവിപി.എല്ലാ ജില്ലകളിലും ഓരോ ക്യാമ്പസുകളിൽ പരിപാടി നടത്തുമെന്ന് ABVP സംസ്ഥാന കമ്മിറ്റി അറിയിച്ചു. തിരുവനന്തപുരത്ത് ധനുവച്ചപുരം കോളേജിൽ രാവിലെ 11:30 മണിക്ക് വിഭജന ഭീതി ദിനം ആചരിക്കും.

അതിനിടെ കാസർഗോഡ് കേരള കേന്ദ്ര സർവ്വകലാശാലയിൽ വിഭജന ഭീതി ദിനം ആചരിച്ചു. പുലർച്ചെ 12.30 ഓടെയാണ് വിഭജന ഭീതി ദിനം ആചരിച്ചത്. എബിവിപി ദേശീയ നിർവാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി. സർവ്വകലാശാലയിൽ ഇന്ന് മുഴുവൻ വിഭജന ഭീതി ദിനമായി ആചരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments