എടത്തൊട്ടി ഡി പോൾ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എൻ‌സിസി കേഡറ്റുകളുടെ ബൈക്ക് റാലി നടന്നു

 



എടത്തൊട്ടി: ഡി പോൾ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 6 k BN തലശ്ശേരി എൻ‌സിസി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. കോളേജിൽ വച്ച് നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റവ. ഡോ.പീറ്റർ ഊറൂത്ത് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന്, എൻ‌സിസി കേഡറ്റുകളുടെ നേതൃത്വത്തിൽ ദേശസ്‌നേഹവും ഐക്യവും പ്രമേയമാക്കി ബൈക്ക് റാലി സംഘടിപ്പിച്ചു. കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച റാലി വിവിധ വഴികളിലൂടെ സഞ്ചരിച്ച്  നാട്ടുകാരിൽ ദേശീയ അഭിമാനത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചു.

പരിപാടികൾക്ക് സി ടി ഒ  മിഥുന്‍ലാൽ എസ്. കെ. നേതൃത്വം നൽകി. ആഘോഷങ്ങളിൽ അധ്യാപകർ, വിദ്യാർത്ഥികൾ, മുൻകൂട്ടി ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments