കഴുത്തിൽ മുറിവുമായി യുവാവ് വനത്തിലേക്ക് ഓടിപ്പോയതായി നാട്ടുകാർ, തിരച്ചിൽ നടത്തി വനപാലകരും പോലീസും





കൊട്ടിയൂർ : കൊട്ടിയൂർ -അമ്പായത്തോട് സ്വദേശിയായ യുവാവ് കഴുത്തിൽ മുറിവോടെ വനത്തിലേക്ക് ഓടിപ്പോയതായി പരാതി. നാട്ടുകാരുടെ പരാതിയെ തുടർന്ന് കേളകം പോലീസും വനം വകുപ്പും, വനത്തിൽ തിരച്ചിൽ നടത്തി. കച്ചേരിക്കുഴി രാജേഷാണ് അമ്പായത്തോട് കൊട്ടിയൂർ സെക്ഷൻ പരിധിയിലെ തേക്ക് പ്ലാൻ്റേഷൻ ഭാഗത്തേക്ക് ഓടിപ്പോയത്. ഞായറാഴ്‌ച ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം. രാത്രി വനത്തിൽ ആനയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ തിരച്ചിൽ നിർത്തി. പുലർച്ചെ വീണ്ടും തിരച്ചിൽ നടത്തുമെന്ന് കേളകം പോലീസ് അറിയിച്ചു. ഇദ്ദേഹത്തിൻ്റെ ടീഷർട്ട് വനത്തിന് സമീപത്തു നിന്ന് ലഭിച്ചിരുന്നു.

Post a Comment

0 Comments