ചെട്ടിയാംപറമ്പ് : നിർമ്മലഗിരി കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെട്ടിയാംപറമ്പ് ചീങ്കണ്ണി പുഴയിൽ പൂക്കുണ്ട് ഉന്നതിക്ക് സമീപത്തായി തടയണ നിർമ്മിച്ചു. ചെട്ടിയാംപറമ്പ് പള്ളിയിലെ വിവിധ ഭക്ത സംഘടനകളും തടയണ നിർമ്മാണത്തിൽ പങ്കാളികളായി. വേനൽ കടുത്തതോടെ പുഴയുടെ നീരൊഴുക്ക് കുറയുകയും പരിസരപ്രദേശങ്ങളിൽ ജലവിതാനം താഴുകയും ചെയ്ത സാഹചര്യത്തിലാണ് നിർമ്മലഗിരി കോളേജിലെ എൻഎസ്എസ് വളണ്ടിയർമാർ തടയട നിർമ്മാണ ഉദ്യമവുമായി രംഗത്ത് വന്നത്. കേളകം ഗ്രാമപഞ്ചായത്ത് ചെട്ടിയാംപറമ്പ് വാർഡ് മെമ്പർ അഡ്വ: ബിജു ചാക്കോ , എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ പ്രഫ: ദീപു, അധ്യാപിക ദീപ, ചെട്ടിയാംപറമ്പ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം. സിസ്റ്റർ പുഷ്പ , ഗ്രേസൺ ഉള്ളാഹിയിൽ, ബെന്നി മണിമല കരോട്ട്,സണ്ണി കണിയാം ഞാലിൽ,തുടങ്ങിയവർ നേതൃത്വം നൽകി.

0 Comments