ജിമ്മി അന്തീനാട്ട് ആറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്





 ആറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ജിമ്മി അന്തീനാട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 10-ാം വാർഡ് വെളിമാനത്തുനിന്ന് 616 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ആണ് വിജയിച്ചത്.കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം പ്രസിഡന്റ് ആണ്.മൂന്നാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്. കെ.എസ്‌.യുവിലൂടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം..യൂത്ത് കോൺഗ്രസ് ആറളം മണ്ഡലം കമ്മിറ്റിയുടെ മുൻ മണ്ഡലം പ്രസിഡന്റാണ്. വെളിമാനം സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.

Post a Comment

0 Comments