ഗൗതം ഗംഭീറിന്റെ ടെസ്റ്റ് പരിശീലക സ്ഥാനത്തിന് യാതൊരു മാറ്റവും സംഭവിക്കില്ല; സ്ഥിരീകരിച്ച് ബിസിസിഐ

 



മുംബൈ: മുൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മൺ‌ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പരിശീലകനായേക്കുമെന്ന വാദങ്ങൾ ബിസസിഐ തള്ളി. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് യാതൊരു വിധത്തിലുമുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന കാര്യം വ്യക്തമാക്കിയത്. അതോടെ ഗൗതം ഗംഭീർ തന്നെ പരിസീലക സ്ഥാനത്ത് തുടരുമെന്ന കാര്യത്തിൽ വ്യക്തതയായി.

ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ യാതൊന്നും ശരിയല്ല. വെറും ഊഹാപോഹങ്ങൾ മാത്രമാണത്. ചില പ്രശസ്തമായ മാധ്യമങ്ങൾ പോലും തെറ്റായവാർത്തകൾ പ്രചരിപ്പിക്കുകയാണ്. ബിസിസഐ ഈ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ദേവജിത് സൈകിയ പറഞ്ഞു. ഈ പ്രചരിക്കുന്നത് വെറും അടിസ്ഥാനരഹിതമായ വാർത്തകളാണെന്നതിൽ കൂടുതലൊന്നും പറയാനില്ല. ദേവജിത് സൈകിയ പറഞ്ഞു

Post a Comment

0 Comments