കല്ല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ട ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണ യോഗം ഫെബ്രുവരി രണ്ടിന് രാവിലെ 10.30ന് കല്ല്യാട് വന്ദന ഓഡിറ്റോറിയത്തില്‍ നടക്കും. കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ, നാഷണല്‍ ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ. സജിത് ബാബു, ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.ഡി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ഫെബ്രുവരി 20 ന് രാവിലെ പത്ത് മണിക്ക് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 311 ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലത്ത് 400 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തിന് തന്നെ മാതൃകയാകുന്ന ഈ ബൃഹത്തായ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ട നിര്‍മാണം 190 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്.

0 Comments