സംസ്ഥാന ബജറ്റ്: കൂത്തുപറമ്പിൽ റോഡ് നവീകരണത്തിനും തെരുവ് വിളക്കുകൾ സമ്പൂർണമാക്കാനും മുൻഗണന

 



2026-27 സംസ്ഥാന ബജറ്റിൽ കൂത്തുപറമ്പ് മണ്ഡലത്തിലെ 20 വികസനപദ്ധതികൾ ഉൾപ്പെട്ടു. ചെറ്റക്കണ്ടി-തെക്കുംമുറി-വിളക്കോട്ടൂർ റോഡ് നവീകരണം രണ്ട് കോടി രൂപ, മൊകേരി കൺവെൻഷൻ സെന്റർ നിർമ്മാണം രണ്ടാം ഘട്ടം ഒരു കോടി, പള്ളിക്കുനി-കക്ക്യപ്രത്ത്-പടന്നക്കര റോഡ് നവീകരണം രണ്ട് കോടി, കൂത്തുപറമ്പ് നഗരസഭയെ പാട്യം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പത്തലായി കുഞ്ഞിക്കണ്ണൻ റോഡ് നവീകരണം രണ്ട് കോടി, നാമത്ത് പള്ളി -അക്കാനിശ്ശേരി-മാക്കൂൽപീടിക റോഡ് ഒരു കോടി, കൂത്തുപറമ്പ് മണ്ഡലത്തിൽ സമ്പൂർണ തെരുവ് വിളക്ക് സ്ഥാപിക്കൽ, സ്ട്രീറ്റ് ലൈറ്റ് മെയിൻ ലൈൻ വലിക്കൽ രണ്ട് കോടി എന്നീ പ്രവൃത്തികൾക്കാണ് മുൻഗണന ലഭിച്ചത്.

കൂത്തുപറമ്പ് അത്യാധുനിക ബസ് ടെർമിനൽ നിർമ്മാണം 100 കോടി, കൂത്തുപറമ്പ് മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും കളിക്കളം 100 കോടി, നിർദ്ദിഷ്ട പാനൂർ താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണത്തിന് അധികതുക 20 കോടി, പെരിങ്ങത്തൂർ-ഉണ്ണിയംകടവ്-കിടഞ്ഞി-തുരുത്തിമുക്ക് റോഡ്10 കോടി, പാട്യം പഞ്ചായത്തിൽ സ്‌പോർട്‌സ് അക്കാദമി രണ്ടാം ഘട്ടം 5 കോടി, നരിക്കോട്മല-വാഴമല ടൂറിസം പദ്ധതി 20 കോടി, കൂത്തുപറമ്പ് മണ്ഡലത്തിലെ കുടുംബശ്രീ സിഡിഎസുകൾക്ക് ആസ്ഥാന മന്ദിരങ്ങൾ നിർമ്മാണം 5 കോടി, കൂത്തുപറമ്പ് മണ്ഡലത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും നവീകരണവും 10 കോടി, പെരിങ്ങത്തൂർ-നാലുതെങ്ങ്-പുളിയനമ്പ്രം-കിടഞ്ഞി തീരദേശ റോഡ് 10 കോടി, ചെറുവാഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിന് പുതിയ ബ്ലോക്ക് നിർമ്മാണം 15 കോടി, കോട്ടയം മലബാർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന്റെ നിലവിലുള്ള കെട്ടിടത്തിന് അടിസ്ഥാന സൗകര്യം ഒരുക്കലും, പുതിയ ബ്ലോക്ക് നിർമ്മാണവും 15 കോടി, കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിട നിർമ്മാണം രണ്ടാം ഘട്ടം 15 കോടി, കൂത്തുപറമ്പ് കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ (ഐച്ച്ആർഡി) വ്യവസായ പാർക്ക് സ്ഥാപിക്കലും സ്റ്റേഡിയം നിർമ്മാണവും 10 കോടി, കൂത്തുപറമ്പ് മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഇ-സ്‌പോർട്‌സ് സംവിധാനം ഒരുക്കൽ 10 കോടി എന്നീ പദ്ധതികളും ബജറ്റിൽ ഇടം നേടിയിട്ടുണ്ട്.

Post a Comment

0 Comments