സംസ്ഥാനത്ത് മഴ കനക്കുന്നു; പത്തനംതിട്ടയിലും ആലപ്പുഴയിലും ഇന്ന് ഓറഞ്ച് അലർട്ട്, നാളെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ശക്തമായ മഴ സാധ്യത മുൻനിർത്തി പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കി.മി വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിൽ നിന്ന് രക്ഷ നേടുന്നതിനായി പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പുണ്ട്.

Post a Comment

0 Comments