ചെട്ടിയാംപറമ്പ് പൂക്കുണ്ട് പ്രദേശത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തി നടത്തി

ചെട്ടിയാംപറമ്പ് പൂക്കുണ്ട് പ്രദേശത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തി നടത്തി. വാർഡ് മെമ്പർ ബിജു ചാക്കോ ഉദ്ഘാടനം ചെയ്തു.
മഴക്കാലത്ത് വെള്ളക്കെട്ടും പകർച്ചവ്യാധികളും ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ റോഡരികുകളും ഓടകളും പൊതുസ്ഥലങ്ങളും ശുചീകരിച്ചു. വീടുകളിൽ ഡ്രൈ ഡേ ആചരിച്ചു.
പ്രദേശവാസികളും വിവിധ കൂട്ടായ്മ പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
യോഗത്തിൽ ടോമി ചാത്തൻപാറ, റോബിൻ മുഞ്ഞനാട്ട് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും നടത്തി.

Post a Comment

0 Comments