സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു




സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍  പട്ടികവര്‍ഗത്തില്‍പെട്ട യുവതികള്‍ക്കായി നടപ്പാക്കുന്ന ആദിവാസി മഹിളാ സശാക്തീകരണ്‍ യോജനക്ക് കീഴില്‍ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ തൊഴില്‍രഹിതരായ യുവതികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  പരമാവധി രണ്ട് ലക്ഷം രൂപയാണ് വായ്പ.

കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദേ്യാഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം.  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും എ കെ ജി ആശുപത്രിക്ക് സമീപമുള്ള കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0497 2705036, 9400068513.

Post a Comment

0 Comments