വണ്ടാനം നഴ്സിങ് കോളേജിൽ ഭക്ഷ്യവിഷബാധ; ആറ് വിദ്യാര്‍ത്ഥിനികൾ ചികിത്സയിൽ



ആലപ്പുഴ: വണ്ടാനം നേഴ്സിംഗ് കോളേജിലെ  വിദ്യാർത്ഥിനികൾക്ക്‌ ഭക്ഷ്യവിഷബാധ. ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് കാന്റിനിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ചതിനെ തുടർന്നാണ് ഇവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. ശാരീരിക ബുദ്ധിമുട്ടുകൾ വർധിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ഉള്ളവർ നിരീക്ഷണത്തിലാണ്. നിലവിൽ ആര്‍ക്കും ഗുരുതര സാഹചര്യമില്ല

Post a Comment

0 Comments