കൊളക്കാട് : കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം വായനാ ദിനം വ്യത്യസ്‌ത പരിപാടികളോടെ ആഘോഷിച്ചു.കുട്ടികളുടെ കൃതികൾ ഉൾപ്പെടുത്തി ഒരുക്കിയ കയ്യെഴുത്തു മാസിക 'എഴുത്തോല' ഹെഡ്‌മാസ്റ്റർ എൻ. വി മാത്യു പ്രകാശനം ചെയ്‌തു. മലയാളം അധ്യാപക സി. ഷിബി, കുട്ടികളുടെ പ്രതിനിധി മാസ്റ്റർ സാവിയോ പോൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.തുടർന്ന് വായനാ വാരാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി.
0 Comments