ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു




ലഡാക്ക്: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. ബാരമുല്ലയിലെ റാഫിയാബാദ് മേഖലയിലാണ് ഏറ്റുമുട്ടൽ. 11 ദിവസത്തിനിടെ അഞ്ചാമത്തെ ഭീകരാക്രമണമാണ് ജമ്മു കശ്മീരിലുണ്ടാവുന്നത്.

​ഭീകരർ ഒളിച്ചിരിക്കുകയാണെന്ന വിവരത്തെ തുടർന്ന് സൈന്യം ഇവിടെ തെരച്ചിൽ നടത്തുകയായിരുന്നു. ആ സമയം ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഒളിച്ചിരിക്കുന്ന മറ്റ് ഭീകരരെ ഉടൻ തന്നെ പിടിക്കാൻ സാധിക്കുമെന്നും സൈന്യം അറിയിച്ചു.

Post a Comment

0 Comments