കേളകം: എം.ജി.എം ശാലോം സെക്കൻഡറി സ്കൂളിൽ വായനാ ദിനാഘോഷവും വായനാ വാരത്തിൻ്റെ ഉദ്ഘാടനവും നടന്നു. കവിയും സാമൂഹ്യ പ്രവർത്തകനുമായ ഉണ്ണികൃഷ്ണൻ കീച്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. സാജു വർഗ്ഗീസ്, സ്കൂൾ പ്രിൻസിപ്പൽ ടി.വി ജോണി, പ്രീജ എന്നിവർ സംസാരിച്ചു. കുട്ടികൾക്കുവേണ്ടി പുസ്തക പ്രദർശനം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച വായനാ മരം കുട്ടികൾക്ക് നവ്യാനുഭവമായി. കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.
0 Comments