പേരാവൂർ: തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി.സ്കൂളിലെ വായന വാരാചരണം ഇരിട്ടി ഉപജില്ലയിലെ മലയാള ഭാഷാധ്യാപക പരിശീലകരായിരുന്ന ലക്ഷ്മണൻ. ഇ, ശോഭന ദാമോദരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ്, മദർ പി.ടി.എ. പ്രസിഡൻ്റ് ഗ്ലോറി റോബിൻ, ജെസ്സി അബ്രഹാം, സിൽജ കെ, ജിജോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
കചടതപ രണ്ടാം പതിപ്പായി വിവിധ പരിപാടികൾ സ്കൂളിൽ നടക്കും. കളിയല്ല വായന, ചങ്ങലത്തുമ്പികൾ, ടങ്കൃത മാധുരി, തണലായ് നിറവായ്, പച്ചപ്പറച്ചിൽ എന്നിങ്ങനെ അഞ്ച് ദിവസങ്ങളിൽ വ്യത്യസ്ഥമായ പരിപാടികളാണ് വായനാവാരാഘോഷത്തിൻ്റെ ഭാഗമായി നടക്കുക. നാളെ പേരാവൂർ ടൗണിൽചങ്ങല തുമ്പികളായി കുട്ടികൾ പുസ്തക ചങ്ങല തീർക്കും. വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം, വായന കൂട്ടം രണ്ടാം പതിപ്പിൻ്റെ ഉദ്ഘാടനം, കുട്ടികളുടെ കയ്യെഴുത്ത് പതിപ്പുകളുടെ പ്രകാശനം എന്നിവയാണ് വായന വാചാരണത്തോടനുബന്ധിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ.
0 Comments