സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ ജനകീയ ആസൂത്രണം 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെതലയം എഫ് എച്ച് സിയുമായി ചേർന്ന് 1903 മെൻസ്‌ട്രുവൽ കപ്പ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് നിർവഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസിന്റെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മെൻസ്‌ട്രുവൽ കപ്പിന്റെ ഉപയോഗത്തെ പറ്റിയും വ്യക്തി ശുചിത്വത്തെക്കുറിച്ച് ഡോക്ടർ വി ജെ പോൾ ബോധവൽക്കരണ ക്ലാസ് എടുത്തു. സാനിറ്ററി നാപ്കിൻ ഉപയോഗത്തിൽ നിന്നും ഉണ്ടാകുന്ന ദോഷഫലങ്ങളും അതുമൂലം ഉണ്ടാകുന്ന മാലിന്യവും സംസ്കരണത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും മെൻസ്‌ട്രുവൽ കപ്പിന്റെ, ഉപയോഗം മൂലം നിയന്ത്രിക്കാൻ ആകും. യോഗത്തിൽ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ്, കൗൺസിലർ സി കെ ആരിഫ്, ക്ലീൻ സിറ്റി മാനേജർ സത്യൻ കെ, കൗൺസിലർമാർ,ആശാവർക്കർമാർ പങ്കെടുത്തു.
0 Comments