മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് മരക്കടവില്‍ നിര്‍മ്മാണം ആരംഭിക്കാനിരിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്‍റർ കെട്ടിടത്തിന്‍റെ വിശദീകരണ യോഗം ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്‍റ് പി.കെ വിജയന്‍റെ അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണ സംവിധാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും, പ്രവര്‍ത്തനവും, ആവശ്യകതയും ശുചിത്വ മിഷന്‍ അസിസ്റ്റന്‍റ് ഡയറക്ടർ അനുപമ ശശിധരന്‍ കെ.എ.എസ് വിശദീകരിച്ചു. വിവിധ പഞ്ചായത്തുകളുടെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ അവതരണവും യോഗത്തിൽ നടത്തി. യോഗത്തില്‍ പ്രദേശവാസികളുടെ ആശങ്കകളകറ്റുകയും തുടർന്ന് ഐക്യകണ്ഠേന എം.സി.എഫ് നിർമ്മാണത്തെ പ്രദേശവാസികള്‍ അനുകൂലിക്കുകയും ചെയ്തു. അസി എഞ്ചിനീയർ രമ്യ അരവിന്ദ് നിർദ്ദിഷ്ട എം.സി.എഫ് ന്‍റെ നിർമ്മാണ മാതൃക യോഗത്തില്‍ അവതരിപ്പിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ഷൈജു പഞ്ഞിത്തോപ്പില്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ അഡ്വ പി.ഡി സജി, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ഷിനു കച്ചിറയില്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ജിസ്റ മുനീർ, ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ ജോമോന്‍ ജോസഫ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റർ ഹർഷന്‍ എസ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷോബി തുടങ്ങിയവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, പ്രദേശ വാസികളും, ജില്ലാതല ഉദ്യോഗസ്ഥരും, പഞ്ചായത്ത് ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു.
0 Comments