മാജിക്കിലൂടെ മഴക്കാല രോഗ ബോധവൽക്കരണം നടത്തി


സുൽത്താൻ ബത്തേരി: മഴക്കാല രോഗങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി മഴക്കാല രോഗ ബോധവൽക്കരണം മാജിക്കിലൂടെ എന്ന പരിപാടി  മലയാളി മജീഷ്യൻസ് അസോസിയേഷൻ (MMA) വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി, കുപ്പാടി ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി നരസഭ ചെയർപേഴ്സൺ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ എംഎംഎ  സംസ്ഥാന പ്രസിഡൻ്റ് ശശി താഴത്തുവയൽ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ കെ റഷീദ് മുഖ്യ സന്ദേശവും നൽകി. സ്റ്റേറ്റ് കമ്മിറ്റിയംഗം ജയൻ കുപ്പാടി,  സ്കൂൾ എച്ച് എം റീത്തമ്മ ജോർജ്, എൻ കെ ശശി,  പി ടി എ പ്രസിഡൻ്റ്  പി എ  ലത്തീഫ് എ എഫ് സജിനി എന്നിവർ സംസാരിച്ചു. മജീഷ്യൻ ശശി താഴത്തുവയൽ, മജീഷ്യൻ ജയൻ കുപ്പാടി, മജീഷ്യൻ എൻ കെ ശശി എന്നിവർ ബോധ വൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments