'പ്രാദേശിക പരിപാടികളിൽ പങ്കെടുക്കും, സംസ്ഥാന തലത്തിൽ വിട്ട് നിക്കും': കെ മുരളീധരൻ



തിരുവനന്തപുരം: പ്രാദേശിക പരിപാടികളിൽ പങ്കെടുക്കുമെങ്കിലും സംസ്ഥാനതല പാർട്ടി പരിപാടികളിൽ നിന്ന് വിട്ട് നിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പാർലമെൻറ് തെരഞ്ഞെടുപ്പിൽ വിജയമുണ്ടെങ്കിലും കോൺഗ്രസിന് ഇനിയും ഒരുപാട് നേടാനുണ്ട്. പഞ്ചായത്ത് തലത്തിൽ പാർട്ടി ശക്തിപ്പെടേണ്ടതുണ്ട്. തൃശൂരിൽ വോട്ട് ചോർന്നത് അറിയാതെ പോയത് ആരുടെ കുറ്റമാണെന്നും കെ. മുരളീധരൻ ചോദിച്ചു.

കോൺഗ്രസ് ആര്യനാട് മണ്ഡലം കമ്മിറ്റിയുടെ പരിപാടിയിലാണ് കെ. മുരളീധരൻറെ വിമർശനം. തൃശൂരിലെ തോൽവിക്ക് ശേഷം കോൺഗ്രസിൻ്റെ രാഷ്ട്രീയ പരിപാടിയിൽ ആദ്യമായാണ് മുരളീധരൻ പങ്കെടുക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സ​ജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments