കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസിൽ അന്വേഷണം ആരംഭിച്ച് പൊലീസിന്‍റെ പ്രത്യേക സംഘം. പ്രാഥമിക വിവര ശേഖരണം പൂർത്തിയാക്കിയ ശേഷം നിവിൻ പോളി അടക്കമുള്ളവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ദുബൈയിലേക്ക് വിളിച്ചു വരുത്തിയ ശേഷം നടൻ നിവിൻ പോളി അടക്കമുള്ളവർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതി. ഇതിൽ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ നിർദ്ദേശപ്രകാരം എറണാകുളം ഊന്നുകല്‍ പോലീസ്, നിവിൻ പൊളിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. പരാതിയിൽ ഉറച്ചു നിൽക്കുന്ന യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നീക്കം അന്വേഷണസംഘം നടത്തുന്നുണ്ട്. തുടർന്ന് പ്രാഥമിക വിവര ശേഖരണം കൂടി പൂർത്തിയാക്കിയശേഷം ആയിരിക്കും നിവിൻ പോളി അടക്കമുള്ളവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുക.
അതിനിടെ ചെങ്ങമനാട് പൊലീസ് രജിസ്റ്റർ ചെയ്ത അലൻസിയറിനെതിരായ ലൈംഗിക അതിക്രമ കേസും പ്രത്യേകസംഘം അന്വേഷിക്കും.

0 Comments