ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാത്തതിൽ പ്രതിഷേധവുമായി എ കെ സി സി കൊട്ടിയൂർ

 



കൊട്ടിയൂർ:ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാത്തതിൽ പ്രതിഷേധവുമായി  എ കെ സി സി കൊട്ടിയൂർ ഇടവക യോഗം.  പഠനരംഗത്തും തൊഴിൽ മേഖലയിലും സാമ്പത്തിക പിന്നോക്ക അവസ്ഥയിലായ ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതാണ് കോശി കമ്മീഷൻ  റിപ്പോർട്ട്. 

 പ്രതിഷേധ യോഗത്തിൽ കൊട്ടിയൂർ ഇടവക വികാരി ഫാ.സജി പുഞ്ചയിൽ അധ്യക്ഷത വഹിച്ചു . എ കെ സി സി പ്രസിഡൻറ് ജിൽസ്. എം. മേയ്ക്കൽ ,സുനിൽ തുണ്ടിയിൽ,ജോണി ആമക്കാട്ട് ,ജോർജ് കൂട്ടുങ്കൽ ,ലാലിച്ചൻ പുല്ലാപ്പള്ളി, ജിം മാത്യു നമ്പുടാകം ,ജോർജ്ജ് കക്കാട്ടിക്കാല,ജയ്സൺ കാക്കരക്കുന്നേൽ, സാജു മേൽപ്പനാംതോട്ടം എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments