കേളകം: കേളകം പൊയ്യമല കമ്പിപ്പാലം റോഡിൽ ബാവലിപ്പുഴയിലാണ് മാലിന്യം ചാക്കുകളിലാക്കി തള്ളിയ നിലയിൽ കണ്ടെത്തിയത്.
ആയിരക്കണക്കിനാളുകൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പുഴയാണിത്.പ്ലാസ്റ്റിക്കുപ്പികളും,പഴകിയ തുണികൾ,ഭക്ഷണ അവശിഷ്ടങ്ങൾ,അറവു മാലിന്യങ്ങൾ എന്നിവയാണ് പുഴയിലേക്ക് തള്ളിയിരിക്കുന്നത്.
റോഡിൽ നിന്നും പുഴയിലേക്ക് വലിച്ചെറിഞ്ഞതാണെന്നാണ് കരുതുന്നത്.ഈ പ്രദേശത്ത് മാലിന്യം തള്ളുന്നത് നിത്യസംഭവമായിട്ടും അധികാരികൾ മൗനത്തിലാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

0 Comments