'ബുക്ക് ചെയ്യുന്നവരിൽ 25% പേരും ശബരിമലയിൽ എത്തുന്നില്ല'; ഓൺലൈൻ ബുക്കിങ് റദ്ദാക്കാൻ അറിയിപ്പ് നൽകണമെന്ന് കോടതി

 



കൊച്ചി: ശബരിമലയിൽ ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്ന ഭക്തരിൽ 20 മുതൽ 25 ശതമാനം വരെ എത്താറില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ദർശനത്തിന് വരുന്നില്ലെങ്കിൽ ബുക്കിംഗ് ക്യാൻസൽ ചെയ്യണമെന്നുള്ള നിര്‍ദേശം മാധ്യമങ്ങളിലൂടെ അടക്കം അറിയിപ്പായി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ശബരിമലയിൽ കാര്യങ്ങൾ പൂർണമായും നിയന്ത്രണ വിധേയമെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു

Post a Comment

0 Comments