ആലപ്പുഴ: കേരളത്തിലെ എന്‍ഡിഎക്ക് ഐക്യമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ അവര്‍ പരസ്പരം കലഹമാണ്. എന്നാല്‍ അവര്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. എതിരാളികളുടെ ദോഷം കൊണ്ടാണ് എന്‍ഡിഎ വളരുന്നതെന്നും എന്‍ഡിഎ വളര്‍ന്നത് കൊണ്ട് ഗുണം എല്‍ഡിഎഫിന് കിട്ടിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തില്‍ ബിജെപിയ്ക്ക് പൂര്‍ണ പിന്തുണ താന്‍ കൊടുത്തിട്ട് എന്തുകാര്യമെന്നും ജനം പിന്തുണ കൊടുക്കുന്നില്ലല്ലോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. എന്‍ഡിഎ വോട്ട് പിടിച്ചത് കൊണ്ടാണ് സ്ഥിരമായി ജയിക്കുന്ന തോമസ് ഉണ്ണിയാടന്‍ തോറ്റതും സജി ചെറിയാന്‍ ജയിച്ചതും. എന്‍ഡിഎ വോട്ട് പിടിച്ചത് കൊണ്ട് വര്‍ക്കല കഹാര്‍ പരാജയപ്പെട്ടത്. എന്‍ഡിഎ എല്‍ഡിഎഫിന്റെ ഐശ്വര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ഫലം ഭരണ വിലയിരുത്തലായി കാണാന്‍ കഴിയില്ലെന്ന് വെള്ളാപ്പള്ളി. ഇപ്പോഴും എല്‍ഡിഎഫിന്റെ നിലപാട് ശരിയാണെന്ന് കരുതുന്നയാളാണ് താനെന്നും വെള്ളാപ്പള്ളി പറഞ്ഞു.
0 Comments