സംസ്ഥാനത്ത് വീണ്ടും സ്വർണവില കുതിച്ചുയർന്നു

 


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില കുതിച്ചുയരുന്നു. പവന് 600 രൂപ കൂടി 58000 കടന്നിട്ടുണ്ട്. ഒരു പവന് സ്വർണത്തിന് ഇന്ന് 58400 രൂപയാണ് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 75 രൂപ കൂടി 7300 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6020 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.

Post a Comment

0 Comments